Sports

പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി; ​വയ​റു​വേ​ദ​നയെ തുടർന്ന് കെ.​എ​ൽ.​രാ​ഹു​ൽ ആ​ശു​പ​ത്രി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ഞ്ചാ​ബ് കിം​ഗ്സ് നായകൻ കെ.​എ​ൽ.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർനന്നായിരുന്നു അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചത്. രാഹുലിന് അ​ക്യൂ​ട്ട് അ​പ്പെ​ൻ​ഡി​സൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ചതോടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് വ്യക്തമാക്കി. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന താ​ര​ത്തി​നു കു​റ​ച്ച് മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും.

National Sports

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊറോണ അഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റിവ് ആയ വിവരം സച്ചിന്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഡോക്‌ടര്‍മാർ നൽകിയ നിര്‍ദേശപ്രകാരം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ് താരം. കുടുംബത്തിലെ മറ്റാര്‍ക്കും നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സച്ചിന്‍ രോഗവിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈയിടെ അവസാനിച്ച വേള്‍ഡ് റോഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. സച്ചിന്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ലെജന്‍ഡ്‌സാണ് മത്സരത്തിൽ […]

Sports

മിഥാലിയുടെ കിരീടത്തിൽ മറ്റൊരു പൊന്‍തൂവല്‍ കൂടി; 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത

ലഖ്‌നൗ: രാജ്യാന്തര ക്രിക്കറ്റിൽ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ്.ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലാണ് താരം ഈ അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ 36 റണ്‍സുകൾ നേടിയാണ് പുറത്തായി. ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണ്‍സുമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. രാജ്യാന്തര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിത താരമാണ് മിഥാലി. ഇംഗ്ലണ്ടിന്റെ […]

Sports

100 ഏകദിനങ്ങളുടെ തിളക്കത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍;നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരം

ഇന്ത്യന്‍ ദേശീയ ടീമിനായി നൂറ് ഏകദിന മത്സരങ്ങൾ കളിച്ച വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്ക് ഹർമൻപ്രീത് കൗറും. കഴിഞ്ഞ ദിവസം ലഖ്‌നൗവിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയപ്പോഴാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മിതാലി രാജ് (210), ജുലാൻ ഗോസ്വാമി (183), അഞ്ജും ചോപ്ര (127), അമിത ശർമ്മ (116) എന്നിവരാണ് ഇന്ത്യൻ ദേശീയ ടീമിനായി നൂറ് ഏകദിനങ്ങൾ കളിച്ച മറ്റു വനിതാ താരങ്ങൾ. മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്കൻ ടീം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് […]

Sports

ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലി;നേട്ടം നാലാം ടെസ്റ്റിനിറങ്ങുമ്പോൾ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റൻ കൂളിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളില്‍ ഒന്നിനൊപ്പം കോഹ് ലിയുമെത്തും. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ഇതോടെ കൊഹ്‌ലി നേടുന്നത്. ഇന്ത്യയെ ആറ് വര്‍ഷം നയിച്ച ധോണി 60 ടെസ്റ്റുകളില്‍ നായകനായി ഇറങ്ങി. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴും ധോനിയുടെ പേരിലാണ്. ഈ നേട്ടത്തില്‍ ധോണിക്കൊപ്പമെത്താൻ ഒരു ടെസ്റ്റ് കൂടിയാണ് കോഹ് ലിക്ക് ഇനി വേണ്ടത്. […]

Sports

മനംകവരുന്ന ബാറ്റിങ് വിരുന്ന് ഇനിയില്ല;വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍.ബിഗ് ഹിറ്റുകളിലൂടെ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ച താരത്തിന്റെ പിന്മാറ്റം. ഇന്ത്യക്ക് വേണ്ടി രണ്ട് ലോക കിരീട നേട്ടങ്ങള്‍,’ക്രിക്കറ്റ് ദൈവം’ സച്ചിനെ തോളിലേറ്റിയത് എന്നിവയെല്ലാമാണ് കരിയറിലെ തന്റെ മനോഹര നിമിഷങ്ങളെന്ന് പ്രസ്താവനയില്‍ യൂസഫ് പഠാന്‍ പറയുന്നു. മഹേന്ദ്രസിംഗ് ധോനിക്ക് കീഴിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ഷെയ്ന്‍ വോണിന് കീഴില്‍ ഐപിഎല്‍. ജേക്കബ് മാര്‍ട്ടിന് കീഴില്‍ രഞ്ജി ട്രോഫി…എന്നില്‍ വിശ്വാസം വെച്ച ഇവര്‍ക്കെല്ലാം നന്ദി […]

Sports

‘തുടങ്ങും മുന്‍പേ അവന്‍റെ ആവേശത്തെ കൊല്ലരുത്’; അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് ഫര്‍ഹാന്‍ അക്തര്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് ഇടം നേടിയ സച്ചിന്‍‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പിന്തുണയുമായി ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. തുടങ്ങും മുന്‍പേ അദ്ദേഹത്തെ തളര്‍ത്തരുത് എന്നാണ് വിമര്‍ശകരോട് ഫര്‍ഹാന്‍ അക്തര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ സ്വന്തമാക്കിയത്. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലടക്കം പറയത്തക്ക മികവ് അര്‍ജുൻ തെളിയിക്കാത്ത സാഹചര്യത്തിൽ ടീമിലേക്ക് എടുത്തതിനെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സച്ചിന്‍‍ ടെണ്ടുല്‍ക്കറിന്‍റെ മകനായതിനാൽ മാത്രമാണ് ഇപ്പോള്‍ അര്‍ജുന്‍ […]

Sports

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജുവിനെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.എന്നാൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല. യുവ നിരയിൽ നിന്ന് ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, രാഹുൽ തെവാത്തിയ എന്നിവർ ടീമിൽ ഇടം നേടി. ജാർഖണ്ഡ് താരം ഇഷാൻ കിഷന് വിക്കറ്റ് കീപ്പറായി ടീമിൽ ഇടംലഭിച്ചു. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിഖർ ധവാൻ തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു.പരിക്കുകാരണം മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചില്ല. പരുക്കുമൂലം […]

Sports

94 പന്തില്‍ 173 റണ്‍സ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്‍ കിഷന്‍,ഇന്ത്യന്‍ ടീമിലേക്ക് വൈകില്ല

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി ഇഷാന്‍ കിഷന്‍.മത്സരത്തിൽ 94 പന്തില്‍ നിന്ന് 173 റണ്‍സ് നേടിയാണ് ജാര്‍ഖണ്ഡിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. 11 സിക്‌സും, 19 ഫോറുമാണ് ഇഷാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മധ്യപ്രദേശിന് എതിരെ ഇഷാന്റെ ബാറ്റിങ് കരുത്തില്‍ 30 ഓവറില്‍ ജാര്‍ഖണ്ഡ് 248 റണ്‍സ് പിന്നിട്ടു. തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യത ഇഷാന്‍ വര്‍ധിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ […]

Sports

‘നമ്മൾ പിച്ചിനെ കുറ്റപ്പെടുത്തുകയോ പഴിക്കുകയോ ചെയ്യാറില്ല’;ഇംഗ്ലിഷ് താരങ്ങളെ വിമർശിച്ച് അശ്വിൻ

ചെന്നൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തിയ ഇംഗ്ലിഷ് താരങ്ങളെ പരിഹസിച്ചും വിമർശിച്ചും രവിചന്ദ്രൻ അശ്വിൻ. വിദേശപര്യടനങ്ങളിൽ കളിക്കുന്ന പിച്ചിനെക്കുറിച്ച് ഇന്ത്യൻ താരങ്ങൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ ഇന്ത്യൻ ടീമോ ഇന്ത്യയുടെ മുൻ താരങ്ങളോ പിച്ചിനെക്കുറിച്ച് വലിയ കുറ്റങ്ങൾ പറഞ്ഞുപരത്തുന്ന പതിവില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 317 റൺസിന് തോല്പിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ ഇതേ വേദിയിൽ […]