National Special

40 സെക്കൻഡിൽ 47 പുഷ് അപ്പുമായി ബിഎസ്എഫ് ജവാൻ; വൈറലായി വീഡിയോ

നമ്മുടെ രാജ്യത്തിൻറെ കരുത്താണ്, കാവലാണ് നമ്മുടെ സൈനികർ. രാജ്യത്തിനുവേണ്ടി ദുഷ്ടശക്തികളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് നമ്മുടെ ജവാന്മാർ അതിർത്തിപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.ഇപ്പോഴിതാ അതിശൈത്യത്തിൽ പുഷ് അപ്പ് എടുക്കുന്ന സൈനികന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വിഡിയോയിൽ 40 സെക്കൻഡിനുള്ളിൽ 47 പുഷ് അപ്പ് എടുക്കുന്ന ബിഎസ്എഫ് ജവാനാണ് കാണാൻ കഴിയുന്നത്. ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ടാഗ്‌ലൈനോടെ ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ദൃശ്യങ്ങളാണിത്.നാൽപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ […]

Special

‘സ്വന്തം കുഞ്ഞിനായി നടത്തുന്ന പോരാട്ടം’; പാമ്പിനെ തുരത്തിയോടിച്ച് എലി, വീഡിയോ

മക്കൾക്കുവേണ്ടി ഏത് പ്രതിസന്ധി ഘട്ടത്തെയും, എത്ര കരുത്തനായ എതിരാളിയെയും നേരിടാൻ തയ്യാറാകുന്നവരാണ് അമ്മമാർ. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്നെക്കാള്‍ കരുത്തനായ എതിരാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടും പാമ്പിന്റെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ എലി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണിത്.അഞ്ചു വര്‍ഷം മുന്‍പുളള വീഡിയോയാണ് എപ്പോൾ വീണ്ടും സോക്കൽ മീഡിയയിൽ വൈറലായി മാറുന്നത്. Fight for survival and life is […]

Special

ഫ്രോക്ക് അണിഞ്ഞ് ഗ്ലാമർ ചുവടുകളുമായി മീര ജാസ്മിൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയ നായിക മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫോട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഈ വീഡിയോ മീര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക. ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന വിഡിയോയാണ് താരം […]

Special

ഇത് നഗരമോ…നരകമോ…? ഇത് നമ്മൾ ആരും വിചാരിച്ച ഒരു രാജ്യം അല്ല, ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു..?

ഇത് നഗരമോ, നരകമോ? ഇത് നമ്മൾ ആരും വിചാരിച്ച ഒരു രാജ്യം അല്ല, ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു..? ഒരു രാജ്യത്തിന്റെ പുതിയ രീതികളേയും ആചാരങ്ങളെയും പരിചയപ്പെടുത്തി ‘റിം ജിം’. വീഡിയോ    

National Special

24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം; ഗോള്‍ഡന്‍ രുചിയുടെ വില തേടി സോഷ്യല്‍മീഡിയ

വിചിത്രമായ പല ഭക്ഷണ പരീക്ഷണ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്. ചിലതിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ മറ്റു ചിലതിന് രൂക്ഷ വിമർശനമാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഐസ്ക്രീമിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചർച്ചയായി മാറുന്നത്.. സ്വര്‍ണ പൂശിയ ഐസ്‌ക്രീം ആണ് വിഭവം. ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് ഈ വിചിത്ര സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്‌വാനി […]

Special World

ഭാരം 8000 കിലോ; ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി, വൈറലായി വീഡിയോ

വലുപ്പത്തിൽ ആനകളെ തോൽപ്പിക്കാൻ കരയിൽ മറ്റു മൃഗങ്ങളില്ല. എന്നാൽ ആനകളിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ആന ഏതായിരിക്കും? അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാന്‍സാനിയയിലാണ് ജീവിച്ചിരിക്കുന്നതില്‍ വച്ച് ലോകത്ത് ഏറ്റവും ഭാരമേറിയതെന്ന് കരുതുന്ന ആനയെ കണ്ടെത്തിയത്.വനത്തിലൂടെ തലയെടുപ്പോടെ നടന്നുനീങ്ങുന്ന വമ്പൻ ആഫ്രിക്കൻ ആനയുടെ വീഡിയോ പങ്കുവെച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് ഇക്കാര്യം അറിയിച്ചത്. This Elephant from Tanzania […]

Kerala Special

റോഡ് മുറിച്ചുകടക്കുന്ന കൂറ്റൻ മലമ്പാമ്പ്; കാക്കനാട് സീപോര്‍ട്ട് – എയര്‍പ്പോര്‍ട്ട് റോഡിൽ നിന്നുള്ള കാഴ്ച

കൊച്ചി സീപോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡുവഴി കഴിഞ്ഞ ദിവസം രാത്രിയില്‍ സഞ്ചരിച്ചവർക്ക് ഒരു അപ്രതീക്ഷിത അതിഥിക്ക് കടന്നുപോകാനായി റോഡിൽ വാഹങ്ങൾ നിർത്തി കുറച്ച നേരം കാത്തിരിക്കേണ്ടി വന്നു.സാധാരണഗതിയിൽ മന്ത്രിമാർ മറ്റും കടന്നുപോകുമ്പോളാണ് ഇത്തരത്തില്‍ റോഡില്‍ കിടക്കേണ്ടിവരുന്നതെങ്കില്‍ ഇത്തവണ അതൊരു ഭീമന്‍ മലമ്പാമ്പിന് വേണ്ടിയായിരുന്നു. കാക്കനാട് സിഗ്നലിനടുത്താണ് റോഡിന് കുറുകെയായി ഈ അപ്രതീക്ഷിത അതിഥിയെ കണ്ടത്. ഇരവിഴുങ്ങിയശേഷം ഇഴഞ്ഞുനീങ്ങിയ പാമ്പ് അപ്രതീക്ഷിതമായാണ് റോഡിന് കുറുകെ എത്തിയത്. ഇത് കണ്ടതോടെ മലമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നതുവരെ വാഹനങ്ങളുമായി യാത്രക്കാര്‍ റോഡിന് ഇരുവശവും കാത്തുനിന്നു. […]

Special

മൊബൈൽ ഫോൺ സമ്മാനിച്ച് മകൻ, സന്തോഷം അടക്കാനാകാതെ അമ്മ; വീഡിയോ

അച്ഛനമ്മമാർ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ പാടുപെടാറുണ്ട്.അവരുടെ കുട്ടികൾ വളർന്ന് ജോലി ഒക്കെ നേടുമ്പോൾ തിരിച്ച് മാതാപിതാക്കൾക്കും അതേ പരിഗണന ലഭിക്കേണ്ടത് ന്യായമാണ്.എന്നാൽ മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നൽകുമെന്നോ പണം നൽകി സഹായിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. പക്ഷെ മക്കൾ നൽകുന്ന ചെറിയ സമ്മാനങ്ങളിൽ പോലും അവരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായി മാറാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു മകൻ പുതിയ ഫോണുമായി അമ്മയെ അത്ഭുതപ്പെടുത്തിയപ്പോഴുള്ള അവരുടെ […]

Special

കാല്‍വഴുതി കുട്ടിക്കുറുമ്പൻ താഴേക്ക്, രക്ഷയ്‌ക്കെത്തി അമ്മയാന; വീഡിയോ

പക്ഷികളുടെയും മൃഗങ്ങളുടെയും വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്.പ്രത്യേകിച്ചും കുട്ടിയാനകളുടെ വിഡിയോകൾക്ക്. അവരുടെ കുസൃതികൾ കാണാനാണ് തന്നെ വളരെ രസമാണ്. കുട്ടിയാനകളെ പതിവായി ആനക്കൂട്ടത്തിന്റെ ഒത്ത നടുവിലായാണ് കാണാറ്. വലിയ ആനകളുടെ സംരക്ഷണവലയത്തിലായിരിക്കും കുട്ടികൾ എപ്പോളും. അതുകൊണ്ട് തന്നെ ചെറിയതോതിലുള്ള അപകടത്തിൽപ്പെട്ടാലും കുട്ടിയാനയുടെ രക്ഷയ്ക്ക് എല്ലാവരും ചുറ്റിലും ഉണ്ടാവും. ഇപ്പോഴിതാ കാൽവഴുതി താഴേക്ക് വീണ കുട്ടിയാനയെ രക്ഷിക്കുന്ന ആനക്കൂട്ടത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. The social bonding in elephant is one of the strongest. […]

Special

ലക്ഷ്യം കുഞ്ഞുങ്ങൾ: പെരുമ്പാമ്പിനെ കൊത്തിയോടിച്ച് ടര്‍ക്കി, വീഡിയോ

പക്ഷികളുടെയും മൃഗങ്ങളുടെയും വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. പുൽത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടര്‍ക്കി കോഴിയുടെ ദൃശ്യമാണിത്. പെരുമ്പാമ്പിനെ വിടാതെ പിന്തുടർന്ന് ടർക്കി അതിനെ തുരത്തുകയായിരുന്നു.പാമ്പ് തന്റെ കുഞ്ഞുങ്ങളുടെ അരികിലേക്ക് എത്താതിരിക്കാനാണ് ടർക്കി അതിനെ ആക്രമിച്ചത്. ഏകദേശം 20 മിനിറ്റോളമാണ് ടർക്കി പാമ്പിന്റെ പിന്നാലെ നടന്നത്. സമീപത്തുള്ള കുറ്റച്ചെടികൾക്കിടയിൽ ഒളിക്കുന്നത് വരെ ടർക്കി പാമ്പിനെ പിന്തുടർന്നു. കേറ്റ് കറത്തേഴ്സ് എന്ന യുവതിയാണ് വീടിനു സമീപത്തുനിന്നും […]