National Special

40 സെക്കൻഡിൽ 47 പുഷ് അപ്പുമായി ബിഎസ്എഫ് ജവാൻ; വൈറലായി വീഡിയോ

നമ്മുടെ രാജ്യത്തിൻറെ കരുത്താണ്, കാവലാണ് നമ്മുടെ സൈനികർ. രാജ്യത്തിനുവേണ്ടി ദുഷ്ടശക്തികളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് നമ്മുടെ ജവാന്മാർ അതിർത്തിപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.ഇപ്പോഴിതാ അതിശൈത്യത്തിൽ പുഷ് അപ്പ് എടുക്കുന്ന സൈനികന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വിഡിയോയിൽ 40 സെക്കൻഡിനുള്ളിൽ 47 പുഷ് അപ്പ് എടുക്കുന്ന ബിഎസ്എഫ് ജവാനാണ് കാണാൻ കഴിയുന്നത്. ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ടാഗ്‌ലൈനോടെ ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ദൃശ്യങ്ങളാണിത്.നാൽപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ […]

National Special

24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം; ഗോള്‍ഡന്‍ രുചിയുടെ വില തേടി സോഷ്യല്‍മീഡിയ

വിചിത്രമായ പല ഭക്ഷണ പരീക്ഷണ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്. ചിലതിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ മറ്റു ചിലതിന് രൂക്ഷ വിമർശനമാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഐസ്ക്രീമിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചർച്ചയായി മാറുന്നത്.. സ്വര്‍ണ പൂശിയ ഐസ്‌ക്രീം ആണ് വിഭവം. ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് ഈ വിചിത്ര സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്‌വാനി […]

National

ഗൂഗിൾ പേയും ഫോൺ പേയും നിശ്ചലം; വെട്ടിലായി ഉപഭോക്താക്കൾ

മൊബൈൽ ആപ്പുകൾ വഴിയുള്ള പേമെന്റ് സേവനങ്ങൾ നൽകുന്ന യുണിഫൈഡ് പേമെന്റ് ഇന്റർഫയ്സിന്റെ പ്രവർത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായി. നിരവധി ഉപഭോക്താക്കൾക്കാണ് യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നത്. നിരവധി ഉപഭോക്താക്കൾ യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഗൂഗിൾ പേ, പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ വഴി പണമിടപാട് നടത്താൻ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു.

National

400ലധികം പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്; നിരവധി പേർ നിരീക്ഷണത്തിൽ

പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് രോ​ഗം കണ്ടെത്തിയത്. ജനുവരി നാല് മുതൽ എട്ട് വരെ പാർലമെന്റിലെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമൈക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചു. പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്. അതേസമയം, സുപ്രീം കോടതിയിലെ നാല് […]

National

നീറ്റ് പിജി കൗണിസിലിങ് ഓണ്‍ലൈന്‍ വഴി ബുധനാഴ്ച മുതല്‍ ആരംഭിക്കും

നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. കൗൺസിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. ഓൺലൈൻ വഴിയാണ് കൗൺസിലിങ് നടക്കുക. കഴിഞ്ഞ ദിവസംനിലവിലെ മാനദണ്ഡപ്രകാരം പിജി െമഡിക്കൽ കൗൺസിലിങ്ങ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ മുന്നാക്ക വിഭാഗ(ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള […]

National

ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ വൈറസ് അതിവേ​ഗം പടരുന്നു; 750 ഡോക്ടർമാർക്ക് കോവിഡ്

ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് അതിവേ​ഗം പടരുന്നു. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തി. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയാണ്. 350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് […]

National Special

ജീവനറ്റ പങ്കാളിയെ വേദനയോടെ പിന്തുടരുന്ന പെൺമയിൽ; വീഡിയോ

വേർപാടുകളും വേർപിരിയലുകളും നൽകുന്ന വേദന അതി കഠിനമാണ്. തന്റെ കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ അമ്മപ്പശുവിന് ഉണ്ടാകുന്ന ഭാവമാറ്റത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പശുക്കിടാവിനെ കൊണ്ടുപോയ വാഹനത്തിന് പിന്നാലെ അമ്മപ്പശു ഓടുന്ന ദൃശ്യങ്ങളാണ് നൊമ്പരമായത്. ഇപ്പോഴിതാ വേർപാടിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പർവീൺ കസ്വാൻ ഐഎഫ്എസ് ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പങ്കാളിയുടെ വേർപാടിൽ നീറുന്ന പെൺമയിയിന്റെ ദൃശ്യമാണ് നൊമ്പരക്കാഴ്ചയാകുന്നത്. സംഭവം രാജസ്ഥാനിലെ കുചേരയിലാണ്. രാമസ്വരൂപ് ബിഷ്‌ണോയി എന്ന വ്യക്തിയുടെ […]

National

ആദ്യ ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാർ

രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരം കടന്നു. കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോൾ കൗമാരക്കാർക്ക് ആശ്വാസമായി വാക്സിനേഷൻ. ദില്ലി ഉൾപ്പടെയുള്ള നഗരങ്ങളിൽ രാവിലെ 9 മണി മുതൽ വാക്സിനേഷൻ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ദില്ലിയിൽ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള […]

National

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്റ്റർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. അപകടം കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.

National

രാജ്യത്ത് ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ വ്യാപനം; മൂന്നില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് ഒമൈക്രോണ്‍ കേസുകള്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമൈക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് […]