Kerala

മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ മരിച്ച നിലയിൽ. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. ഇന്നലെ വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു ഇദ്ദേഹം. കൊറോണ ചികിത്സിച്ച് മാറ്റുമെന്ന മോഹനൻ വൈദ്യർ അവകാശപ്പെടുകയും വ്യാജ ചികിത്സ നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന തൃശൂരിലെ പരിശോധനാ/ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടക്കുകയും വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ […]

Kerala

ഇന്ന് 12,443 പുതിയ കോവിഡ് രോഗികൾ, 13,145 രോഗമുക്തി, 115 മരണം, 30ന് മുകളിൽ ടിപിആർ 16 പ്രദേശങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Kerala

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

ആലപ്പുഴ: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) ആലപ്പുഴ ജില്ല കമ്മിറ്റി RACE TO IAS എന്ന പേരിൽ സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. SSLC, പ്ലസ്‌ടു, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ അൻവറുദീൻ സഖാഫി നേതൃത്വം നൽകി.SSF ആലപ്പുഴ ജില്ലാ സെക്രട്ടറി സനോജ് സലീം സ്വാഗതവും ജില്ലാ വെഫി സെക്രട്ടറി റാസിം കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു

Kerala

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

തിരുവനന്തപുരം: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) തിരുവനന്തപുരം ജില്ല കമ്മിറ്റി സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. SSLC, പ്ലസ്‌ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ ഹാമിദ് ഉബൈദുള്ള പാലക്കാട് നേതൃത്വം നൽകി.

Kerala

‘വായനയുടെ രസതന്ത്രം’ ; കലാലയം ചർച്ച സംഗമം ഇന്ന്

തിരുവനന്തപുരം : ജൂണ് 19 വായന ദിനത്തോടനുബന്ധിച്ചു കലാലയം സാംസ്കാരിക വേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 22 കേന്ദ്രങ്ങളിൽ ‘വായനയുടെ രസതന്ത്രം’ എന്ന പ്രമേയത്തിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പുക്കും. പുതുതലമുറയ്ക്ക് ജീവിതത്തിൽ വായനയുടെ സൗന്ദര്യം പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് ചർച്ച സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് പ്രമുഖ സാഹിത്യകാരന്മാർ, എഴുത്തുകാർ തുടങ്ങിയവർ സംബന്ധിക്കും.

Kerala

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; 12,147 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്; 13,614 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Kerala

ഇന്ധന വിലവർധന പ്രക്ഷോഭം: പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകർ

മലപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകർ. മലപ്പുറം വെസ്റ്റ് ജില്ലയിലെ 100 ഇന്ധന വിൽപ്പന കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് വിത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത് ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ […]

Kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; മലപ്പുറത്ത് 21 കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, സഹോദരിക്കും പരിക്ക്

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു.സംഭവം നടക്കുന്നത് മലപ്പുറം പെരിന്തല്‍മണണയിലാണ് നടുക്കുന്ന. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കേറ്റു. സഹോദരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. […]

Kerala

ഇന്ധന വിലവർധന; 100 പെട്രോൾ പമ്പുകൾക്ക് മുന്നിൽ എസ് എസ് എഫ് പ്രതിഷേധം

മലപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ് എസ് എഫ് ജില്ലയിലെ 100 ഇന്ധന വിൽപ്പന കേന്ദ്രങ്ങൾ മുന്നിൽ നാളെ പ്രക്ഷോഭം സംഘടിപ്പിക്കും. ‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡിവിഷൻ സെക്ടർ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവർത്തകർ പ്രക്ഷോഭ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കും. ഇന്ധനവില അനിയന്ത്രിതമായി വർധിർക്കുന്നത് സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ വിഷയത്തിൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന […]