Kerala

സൗജന്യ കോവിഡ് വാക്സിൻ;മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വി മുരളീധരൻ

സംസ്ഥാനത്തെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിൻ സൗജന്യമായി കേരളത്തിൽ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്സിൻ സൗജന്യമായി കേരളത്തിൽ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് മുരളീധരൻ പറഞ്ഞു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം സർക്കാർ തലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും […]

Kerala

‘അബാക്ക’ ഇനിമുതല്‍ ‘ദയ’യുടെ സ്‌നേഹത്തണലില്‍

റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ നായയുടെ വീഡിയോ ഏറെ വേദനയോടെയാണ് കേരളം കണ്ടത്.ഉടമയിൽ നിന്ന് തന്നെ കൊടുംക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന പെണ്‍നായ ഇനിമുതല്‍ ‘ദയ’ സംഘടനയുടെ സ്‌നേഹത്തണലില്‍ ജീവിക്കും. ‘അബാക്ക’ എന്ന പേരും ദയ പ്രവര്‍ത്തകര്‍ പെണ്‍നായക്ക് നല്‍കി. ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവര്‍ത്തകര്‍ പറയുന്നു. അബാക്ക ഇപ്പോൾ കഴിയുന്നത് ദയ വൈസ് പ്രസിഡന്റ് ടി ജെ കൃഷ്ണന്റെ സംരക്ഷണയിലാണ്. ദയയുടെ ഇന്റലക്ച്വല്‍ സെല്ലിലെ വിനീത മേനോനാണ് നായയ്ക്ക് ‘അബാക്ക’ എന്ന് നൽകിയത്.റോഡിലൂടെ വലിച്ചിഴച്ചതുമൂലം […]

Kerala

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്;5258 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Kerala

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് ചാടി ഗുരുതര പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു.ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. സേലം സ്വദേശി കുമാരി ആണ് മരിച്ചത്.മറൈൻ ഡ്രൈവിലെ ഫ്ലാറ്റുടമകൾക്ക് എതിരെ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ മാസം നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റിന്റെ […]

Kerala

കണ്ണൂരിൽ കനത്ത സുരക്ഷ;1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍

കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി 1500 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.ജില്ലയിൽ രാഷ്ട്രീയപാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം.സമാധാനപരമായ പോളിങിന് തടസ്സം സൃഷ്ടിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്പി അറിയിച്ചു. കണ്ണൂർ ജില്ലയിലെ 1671 പ്രശ്‌നബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.കള്ള വോട്ടിന് പുറമെ മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നു. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.വോട്ടെടുപ്പ് ദിവസത്തെ […]

Kerala

ശബരിമലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം;ആശങ്കയിൽ ആരോഗ്യവകുപ്പ്,ആന്റിജൻ പരിശോധന ശക്തമാക്കി

ശബരിമലയിൽ കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് പരിശോധന കർശനമാക്കി.സന്നിധാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാത്രം മുപ്പത്തിയാറ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാരിലും ദേവസ്വം ജീവനക്കാരിലുമാണ് കോവിഡ് വ്യാപനം വർധിക്കുന്നത്.ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിൻറെ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പി‍ഡ് റെസ്റ്റിലാണ് […]

Kerala

സ്വർണ്ണക്കള്ളക്കടത്ത് കേസ്;അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഹാസ്യമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. തന്റെ അഡീഷണൽ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് […]

Kerala

ബെഹ്റയെ മാറ്റുന്നതില്‍ തീരുമാനം അടുത്തമാസം;പോലീസ് മേധാവിക്കായി ചരടുവലികള്‍ സജീവം

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്ത മാസത്തോടെ ഉണ്ടാകും. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് നിരനായകമാകുന്നത്.എന്നാൽ ഏതെങ്കിലും എഡിജിപിക്ക് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കി ബെഹ്റയെ പോലീസ് മേധാവി സ്ഥാനത്ത് നിലനിര്‍ത്താനും ആലോചനയുണ്ട്.ലോക്നാഥ് ബെഹ്റ കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തുടരുകയാണ്.നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് വര്‍ഷം ഒരേ പദവിയില്‍ തുടരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് നിയമമുണ്ട്.ഈ നിയമം […]

Kerala

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്;5268 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.ഇന്ന് വൈകീട്ട് 6 നാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഡിസംബര്‍ 14 നാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളു എന്നും കര്‍ശന നിര്‍ദേശമുണ്ട്. സംസ്ഥാനത്തത്തൊട്ടാകെ 16 ന് വോട്ടെണ്ണല്‍ […]