Kerala

വിസ്മയയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, കിരണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും

കൊല്ലം: വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കിരണിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിസ്മയയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. വിസ്മയയുടെ മരണശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. വിസ്മയയുടെ വീട്ടിൽ വനിത […]

Kerala

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; 13,596 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Kerala

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Kerala

ദുരിതകാലത്ത് ജനങ്ങൾ യോഗയിലേക്ക് അടുക്കുന്നു: കെ.സുരേന്ദ്രൻ

തൃശ്ശൂർ: കൊറോണ ദുരിതകാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങൾ യോഗയിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരി കാലത്ത് യോഗ നൽകുന്നത് പ്രതീക്ഷയുടെ കിരണമാണ്. തൃശ്ശൂരിൽ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രയോഗദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ യോഗയ്ക്ക് പ്രാധാന്യം നൽകിയത്. യോഗ പഠനവും പരിശീലനവും കരിക്കുലത്തിൻ്റെ ഭാഗമാക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവണം. കൊറോണ കാലത്ത് മാനസികമായ പ്രശ്നങ്ങൾക്കും വിഷാദരോഗത്തിനും പരിഹാരം കാണാൻ യോഗയ്ക്ക് സാധിക്കും. […]

Kerala

‘ജനം നട്ടംതിരിയുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്’;ജോയ് മാത്യു

സംസ്ഥാനത്ത് ചൂടുപിടിച്ച ചർച്ചയാവുകയാണ് മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റേയും ക്യാമ്പസ് കഥകൾ. അമ്പതു കൊല്ലം മുൻപ് ബ്രണ്ണൻ കോളജ് പഠനകാലത്തുണ്ടായ സംഭവവികാസങ്ങളാണ് ഇരു നേതാക്കളും എണ്ണിയെണ്ണി പറഞ്ഞത്. ഇപ്പോഴിതാ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു. ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിയുമ്പോൾ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുമെന്നും ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ജീവിക്കാന്‍ […]

Kerala Special

ലോക്ക്ഡൗൺ എല്ലാം നശിപ്പിച്ചു, ലോണെടുത്ത് ആരംഭിച്ച ബിസിനസ് തകർന്നു; ഐസ്ക്രീം പൗഡറുകൾ ക്ലോസെറ്റിൽ ഒഴുക്കി പ്രതിഷേധിച്ച് യുവതി

കോവിഡ് ഒന്നാം തരംഗം വരുത്തിവെച്ച പ്രതിസന്ധികളിൽ നിന്നും ഒരുവിധം കരകയറിക്കൊണ്ടിരിക്കെയാണ് വീണ്ടും പ്രതികിക്ഷകൾ തല്ലിക്കെടുത്തി രണ്ടാംതരവും ലോക്ക്ഡൗണും എത്തിയത്.ഇതോടെ സംസ്ഥാനത്തെ കടകൾ വീണ്ടും അടച്ചിടേണ്ടി വന്നു. വാങ്ങി സൂക്ഷിച്ച അസംസ്‌കൃത വസ്തുക്കൾ പലതും ഉപയോഗിക്കാൻ കഴിയാതെ നശിച്ച് പോയി. മുടക്കുമുതൽ പോലും നഷ്ടമായി പലരും മുഴു പട്ടിണിയുടെ വക്കിലായി. ഇപ്പോഴിതാ തിരുവനന്തപുരത്ത് ലൈവ് ഐസ് ക്രീം ഷോപ്പ് നടത്തുന്ന ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കയൂണത്.ആദ്യ ലോക്ക് ഡൗണിന് മുൻപാണ് യുവതി […]

Kerala

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വഴിത്തിരിവ്; അമ്മ നിരപരാധി, മകന്‍റെ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്.കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.കുട്ടി നൽകിയ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.കേസിലെ കണ്ടെത്തലുകൾ […]

Kerala

സംസ്ഥാനത്ത് ഇന്ന് 11,647 പേർക്ക് കോവിഡ്; ടിപിആർ 10.84, മരണം 112

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂർ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂർ 486, കാസർഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Kerala

കോവിഡ് മൂന്നാം തരംഗം; മുതിർന്ന പൗരൻമാർക്ക് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യുവമോർച്ച

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാവുന്ന അതിതീവ്ര സാഹചര്യം മുന്നിൽകണ്ട് മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്താൻ കേരള സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്. കോവിഡ് മൂന്നാം തരംഗം വളരെ ശക്തമായ രീതിയിൽ ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഉൾപ്പെടെ വ്യക്തമാക്കുന്നത് .ഏതായാലും ഇവരുടെയെല്ലാം കണക്കുകളുടെ ആകെത്തുകയായി നിസ്സംശയം പറയാം ഓഗസ്റ്റ്-സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശക്തമായ മൂന്നാം തരംഗത്തെ നാം നേരിടേണ്ടിവരും. പഴയതിനേക്കാൾ തീവ്രസ്വഭാവമുള്ള […]

Kerala

മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ മരിച്ച നിലയിൽ. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. ഇന്നലെ വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു ഇദ്ദേഹം. കൊറോണ ചികിത്സിച്ച് മാറ്റുമെന്ന മോഹനൻ വൈദ്യർ അവകാശപ്പെടുകയും വ്യാജ ചികിത്സ നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന തൃശൂരിലെ പരിശോധനാ/ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടക്കുകയും വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ […]