Cinema

മോഹൻലാലും പൃഥ്വിയും ഒന്നിച്ചു പാടിയ പാട്ട്, വൈറലായി ബ്രോ ഡാഡി ടൈറ്റിൽ സോങ്

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന രണ്ടാം ചിത്രമാണ് ‘ബ്രോ ഡാഡി’.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘വന്നു പോകും’ എന്ന വരിയിൽ തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് മോഹൻലാലും പൃഥ്വിരാജും ചേർന്നാണ്. ദീപക് ദേവാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു വാസുദേവനാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ […]

Cinema Kerala

ദുൽഖർ സൽമാന് കോവിഡ്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും യുവ നടനുമായ ദുൽഖർ സൽമാന് കോവിഡ്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്. ദുല്‍ഖറും വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

Cinema

ലിപ്‌ലോക്ക് രംഗവുമായി അനുപമ; ‘റൗഡി ബോയ്‌സ്’ ട്രെയിലർ പുറത്ത്

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം അടങ്ങുന്നതാണ് ട്രെയിലർ. ഹര്‍ഷ കോനുഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദില്‍ രാജു ആണ്.നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകൻ കൂടിയാണ് നായകനായെത്തുന്ന ആഷിഷ് റെഡ്ഡി.അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്.എന്തായാലും ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് […]

Cinema Kerala

‘ഇരയാക്ക‌പ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര’; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ ചില സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി. തന്റെ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് കൊണ്ടുകൂടിയാണ് നടിയുടെ പ്രതികരണം.ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് നടി പറയുന്നു. 5 വർഷമായി തന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. തനിക്കു വേണ്ടി സംസാരിക്കുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. നീതി പുലരാനും […]

Cinema

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രസ്ന പവിത്രൻ; വൈറലായി വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് യുവനടി രസ്ന പവിത്രൻ. ഊഴം എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നടി അഭിനയിച്ചത്.ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് താരം. View this post on Instagram A post shared by Rajeesh Ramachandran (@rajeesh_tk) സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട് വിഡിയോയാണ് സോഷ്യൽ […]

Cinema

ഷഹബാസ് അമന്‍റെ ആലാപനത്തില്‍ ‘തനിച്ചാകുമീ’; പ്രണയത്തിൽ ചാലിച്ച ഗാനവുമായി ‘കള്ളൻ ഡിസൂസ’

സൗബിൽ ഷാഹിർ നായകനായി നവാഗതനായ ജിത്തു കെ ജയൻ ഒരുക്കുന്ന ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ഓൺലൈനിൽ തരംഗമായി മാറിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.’തനിച്ചാകുമീ വെയില്‍ പാതയില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. പ്രശാന്ത് കര്‍മ്മയുടെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആണ് ആലാപനം. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് […]

Cinema Kerala

ഇനി ഓവർ സ്പീഡ് വേണ്ട, എട്ടിന്റെ പണികിട്ടും; പിടികൂടാൻ എംവിഡിയും ‘മിന്നൽ മുരളി’യും സജ്ജം

ടൊവിനോ-ബേസിൽ കൂട്ടുകെട്ടിൽ പിറന്ന ‘മിന്നൽ മുരളി’ ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. വിവിധ മേഖലകളിലും മിന്നൽ മുരളി തരം​ഗമായി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഇതു തന്നെ അവസ്ഥ.ഇപ്പോഴിതാ ഈ അവസരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു വാർണിങ് പരസ്യമാണ് ഹിറ്റായി മാറുന്നത്. സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാൻ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്. മിന്നൽ മുരളിയായി ടൊവിനോയും പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. പരിധിയിൽ കൂടുതൽ വേഗത്തിൽ പോകുന്നവരെ […]

Cinema

‘പോത്തൻ അളിയനെ’ എടുത്തുമാറ്റുന്ന ‘ജെയ്‍സണ്‍’; ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ച് അജു വർഗീസ്

മിന്നലടിച്ച് സൂപ്പർ ഹിറോയാകുന്ന മിന്നൽ മുരളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ടൊവീനോയെ നായകനാക്കി ബേസിൽ ഒരുക്കിയ ചിത്രം മികച്ച പ്രതികരണം നേടി നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനം തുടരുകയാണ്.നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ‘ജെയ്‍സണ്‍’ ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. നാട്ടുകാരുടെ രക്ഷകനായി മാറുകയാണ് ഒരു ഘട്ടത്തില്‍ ‘മിന്നല്‍ മുരളി’. ടൊവിനൊ തോമസിന്റെയും അജുവിന്റെയും ഒരു രംഗത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ ആണ് ഇപോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയി മാറുന്നത്. View this post on Instagram A post […]

Cinema Kerala

നിലയ്ക്കാതെ റാസ്പുടിൻ തരംഗം; ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് ജാനകിയും നവീനും

2021ൽ ‍ഇന്ത്യയിൽ വൈറലായ വിഡിയോകൾ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ വർഷാവസാന പട്ടികയിൽ ഇടം നേടി റാസ്പുടിൻ വൈറൽ നൃത്ത വീഡിയോ. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും ചേർന്ന് റാസ്പുടിൻ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ ആണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് മറ്റു വീഡിയോകൾ. നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ 2021 ഏപ്രിൽ മാസത്തിലാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് […]

Cinema

സസ്‍പെന്‍സ് ഒളിപ്പിച്ച് മമ്മൂട്ടി; ത്രില്ലടിപ്പിച്ച് ‘പുഴു’ ടീസർ

മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പുഴു’.നവാഗതയായ റത്തീന ഷർഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സസ്പെൻസ് നിലനിർത്തുന്ന ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. 39 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ചിത്രത്തിൻറേത് വേറിട്ട പ്രമേയ പരിസരമാണെന്ന സൂചന തരുന്നതാണ്. അതേസമയം കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള സൂചനകളൊന്നും ടീസറിൽ ഇല്ല. സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ്. ജോർജ് ആണ് നിർമാണം. ദുൽഖർ സൽമാൻറെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ […]