National

പുതിയ വാക്സീൻ നയം ഇന്നുമുതൽ; 18ന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യം

കേന്ദ്രത്തിന്റെ പുതിയ വാക്സീൻ നയം ഇന്ന് മുതൽ.ഇതോടെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായിരിക്കും.75% വാക്സീൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25% സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സീൻ നൽകിയിരുന്നത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംഭരിച്ചു നൽകുന്ന വാക്സീന്റ അളവ് 50% ൽ നിന്ന് 75% ആയി വർധിപ്പിച്ചു. നേരത്തെ 18 മുതൽ 44 വയസ് വരെയുള്ളവർക്കായി സംസ്ഥാനങ്ങൾ ഉയർന്ന വില നൽകി കമ്പനികളിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് 11,647 പേർക്ക് കോവിഡ്; ടിപിആർ 10.84, മരണം 112

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂർ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂർ 486, കാസർഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Kerala

കോവിഡ് മൂന്നാം തരംഗം; മുതിർന്ന പൗരൻമാർക്ക് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യുവമോർച്ച

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാവുന്ന അതിതീവ്ര സാഹചര്യം മുന്നിൽകണ്ട് മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്താൻ കേരള സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്. കോവിഡ് മൂന്നാം തരംഗം വളരെ ശക്തമായ രീതിയിൽ ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഉൾപ്പെടെ വ്യക്തമാക്കുന്നത് .ഏതായാലും ഇവരുടെയെല്ലാം കണക്കുകളുടെ ആകെത്തുകയായി നിസ്സംശയം പറയാം ഓഗസ്റ്റ്-സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശക്തമായ മൂന്നാം തരംഗത്തെ നാം നേരിടേണ്ടിവരും. പഴയതിനേക്കാൾ തീവ്രസ്വഭാവമുള്ള […]

Kerala

മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ മരിച്ച നിലയിൽ. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. ഇന്നലെ വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു ഇദ്ദേഹം. കൊറോണ ചികിത്സിച്ച് മാറ്റുമെന്ന മോഹനൻ വൈദ്യർ അവകാശപ്പെടുകയും വ്യാജ ചികിത്സ നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന തൃശൂരിലെ പരിശോധനാ/ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടക്കുകയും വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ […]

Kerala

ഇന്ന് 12,443 പുതിയ കോവിഡ് രോഗികൾ, 13,145 രോഗമുക്തി, 115 മരണം, 30ന് മുകളിൽ ടിപിആർ 16 പ്രദേശങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂർ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂർ 527, കാസർഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Kerala

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

ആലപ്പുഴ: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) ആലപ്പുഴ ജില്ല കമ്മിറ്റി RACE TO IAS എന്ന പേരിൽ സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. SSLC, പ്ലസ്‌ടു, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ അൻവറുദീൻ സഖാഫി നേതൃത്വം നൽകി.SSF ആലപ്പുഴ ജില്ലാ സെക്രട്ടറി സനോജ് സലീം സ്വാഗതവും ജില്ലാ വെഫി സെക്രട്ടറി റാസിം കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു

Kerala

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

തിരുവനന്തപുരം: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) തിരുവനന്തപുരം ജില്ല കമ്മിറ്റി സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. SSLC, പ്ലസ്‌ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ ഹാമിദ് ഉബൈദുള്ള പാലക്കാട് നേതൃത്വം നൽകി.

Kerala

‘വായനയുടെ രസതന്ത്രം’ ; കലാലയം ചർച്ച സംഗമം ഇന്ന്

തിരുവനന്തപുരം : ജൂണ് 19 വായന ദിനത്തോടനുബന്ധിച്ചു കലാലയം സാംസ്കാരിക വേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 22 കേന്ദ്രങ്ങളിൽ ‘വായനയുടെ രസതന്ത്രം’ എന്ന പ്രമേയത്തിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പുക്കും. പുതുതലമുറയ്ക്ക് ജീവിതത്തിൽ വായനയുടെ സൗന്ദര്യം പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് ചർച്ച സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് പ്രമുഖ സാഹിത്യകാരന്മാർ, എഴുത്തുകാർ തുടങ്ങിയവർ സംബന്ധിക്കും.

Kerala

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; 12,147 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Special

വരാന്തയിൽ കിടന്നുറങ്ങിയ വളർത്തു നായയെ വായിലാക്കി പുള്ളിപ്പുലി; വീഡിയോ

വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും കൊല്ലുന്നതുമായ നിരവധി ദിശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഇപ്പോഴിതാ രാത്രിയിൽ വീടിനോടു ചേർന്ന് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയെ ആക്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിലെ ഭുസേ ഗ്രാമത്തിലാണ്. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. #WATCH | Maharashtra: A leopard hunts a pet dog sleeping outside a house in Bhuse […]