Special

ചോക്ലേറ്റ് കൊണ്ടൊരു സിംഹം; തരംഗമായി വീഡിയോ

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടം ഉള്ളവരാണ് മിക്ക ആളുകളും. എത്ര ചോക്ലേറ്റ് കഴിച്ചാലും മതിവരാത്തവരും ഉണ്ട്.ചോക്ലേറ്റ് ഉപയോഗിച്ച് പല രൂപങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചോക്ലേറ്റ് സിംഹത്തെ ഉണ്ടാക്കിയിരിക്കുകയാണ് അമോരി ഗുച്ചോൺ എന്ന പാസ്റ്ററി ഷെഫ്.ഇതിനെ ഉണ്ടാക്കുന്നതിൻ്റെ ഓരോഘട്ടങ്ങളും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.30 ലക്ഷത്തോളം ഫോളോവേഴ്സുള്ള തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram A post shared by Amaury Guichon (@amauryguichon) അഞ്ച് അടി എട്ട് […]

Cinema

പ്രാചി തെഹ്‌ലാൻ ചിത്രം ‘തൃശങ്കു’; ഗാനത്തിന്റെ ലിറിക്കൽ വീഡിയോ വൈറൽ

പ്രാചി തെഹ്‌ലാന്‍ നായികയാക്കി ശ്രീകൃഷ്ണ ഗൊർലെ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘തൃശങ്കു’.ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘യേത് രംഗുല’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ച് ആണ്. ഭാഷ്യ ശ്രീയുടെ വരികൾക്ക് സുനിൽ കശ്യപ് സംഗീതം പകർന്നിരിക്കുന്നു. പാട്ടിനു ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ശ്രീകൃഷ്ണ ഗൊർലെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജി.എൽ ബാബു ആണ് […]

Cinema Kerala

ചെല്ലാനം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം; നാടന്‍ പാട്ടുമായി വിനയ് ഫോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനവും ഒപ്പം മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങളുടെയും ഇരകളാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ മനുഷ്യർ. കടല്‍ ക്ഷോഭം കാരണം കാലങ്ങളായി പ്രതിസന്ധി നേരിടുന്നവരാണ് ചെല്ലാനം കണ്ണമാലി നിവാസികള്‍. ഇപ്പോഴിതാ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുമാകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. View this post on Instagram A post shared by Vinay Forrt (@vinayforrt) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു നാടന്‍ പാട്ടിലൂടെയാണ് താരം ചെല്ലാനത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. സേവ് ചെല്ലാനം എന്ന ഹാഷ്ടാഗിലാണ് […]

Kerala

വിസ്മയയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും, കിരണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും

കൊല്ലം: വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കിരണിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിസ്മയയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കിരണിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. വിസ്മയയുടെ മരണശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. വിസ്മയയുടെ വീട്ടിൽ വനിത […]

Kerala

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്; 13,596 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Kerala

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Special

കാട്ടാനയുമായി കൊമ്പുക്കോർത്ത് കുങ്കിയാന (വീഡിയോ)

കാട്ടാനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന കുങ്കിയാനയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അക്രമാസക്തനായ കാട്ടാനയെ ഏറെ പാടുപെട്ടാണ് കുങ്കിയാന നിയന്ത്രിക്കുന്നത്. വീഡിയോയിൽ രണ്ട് കുങ്കിയാനകളെയാണ് കാണാൻ സാധിക്കുന്നത്. കാട്ടാനയുടെ കാലിൽ കെട്ടിയ വടത്തിൽ പിടിച്ചുവലിച്ച് നിയന്ത്രിക്കുന്ന ഒരു കുങ്കിയാനയെ ആണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. ഇടയ്ക്ക് കാട്ടാനുമായി കൊമ്പുകോർക്കുന്ന മറ്റൊരു കുങ്കിയാനയും വിഡിയോയിലുണ്ട്. വനംവകുപ്പ് ഉദ്യോസ്ഥരും കുങ്കിയാനയും പാപ്പാൻമാരുമൊക്കെ ഏറെ പണിപ്പെട്ടാണ് കൊമ്പനെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. കർണാകയിൽ നിന്നുള്ളതാണ് ദൃശ്യം.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ […]

Kerala

ദുരിതകാലത്ത് ജനങ്ങൾ യോഗയിലേക്ക് അടുക്കുന്നു: കെ.സുരേന്ദ്രൻ

തൃശ്ശൂർ: കൊറോണ ദുരിതകാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങൾ യോഗയിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരി കാലത്ത് യോഗ നൽകുന്നത് പ്രതീക്ഷയുടെ കിരണമാണ്. തൃശ്ശൂരിൽ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രയോഗദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ യോഗയ്ക്ക് പ്രാധാന്യം നൽകിയത്. യോഗ പഠനവും പരിശീലനവും കരിക്കുലത്തിൻ്റെ ഭാഗമാക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവണം. കൊറോണ കാലത്ത് മാനസികമായ പ്രശ്നങ്ങൾക്കും വിഷാദരോഗത്തിനും പരിഹാരം കാണാൻ യോഗയ്ക്ക് സാധിക്കും. […]

Kerala

‘ജനം നട്ടംതിരിയുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്’;ജോയ് മാത്യു

സംസ്ഥാനത്ത് ചൂടുപിടിച്ച ചർച്ചയാവുകയാണ് മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റേയും ക്യാമ്പസ് കഥകൾ. അമ്പതു കൊല്ലം മുൻപ് ബ്രണ്ണൻ കോളജ് പഠനകാലത്തുണ്ടായ സംഭവവികാസങ്ങളാണ് ഇരു നേതാക്കളും എണ്ണിയെണ്ണി പറഞ്ഞത്. ഇപ്പോഴിതാ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു. ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിയുമ്പോൾ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുമെന്നും ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ജീവിക്കാന്‍ […]

Kerala Special

ലോക്ക്ഡൗൺ എല്ലാം നശിപ്പിച്ചു, ലോണെടുത്ത് ആരംഭിച്ച ബിസിനസ് തകർന്നു; ഐസ്ക്രീം പൗഡറുകൾ ക്ലോസെറ്റിൽ ഒഴുക്കി പ്രതിഷേധിച്ച് യുവതി

കോവിഡ് ഒന്നാം തരംഗം വരുത്തിവെച്ച പ്രതിസന്ധികളിൽ നിന്നും ഒരുവിധം കരകയറിക്കൊണ്ടിരിക്കെയാണ് വീണ്ടും പ്രതികിക്ഷകൾ തല്ലിക്കെടുത്തി രണ്ടാംതരവും ലോക്ക്ഡൗണും എത്തിയത്.ഇതോടെ സംസ്ഥാനത്തെ കടകൾ വീണ്ടും അടച്ചിടേണ്ടി വന്നു. വാങ്ങി സൂക്ഷിച്ച അസംസ്‌കൃത വസ്തുക്കൾ പലതും ഉപയോഗിക്കാൻ കഴിയാതെ നശിച്ച് പോയി. മുടക്കുമുതൽ പോലും നഷ്ടമായി പലരും മുഴു പട്ടിണിയുടെ വക്കിലായി. ഇപ്പോഴിതാ തിരുവനന്തപുരത്ത് ലൈവ് ഐസ് ക്രീം ഷോപ്പ് നടത്തുന്ന ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കയൂണത്.ആദ്യ ലോക്ക് ഡൗണിന് മുൻപാണ് യുവതി […]